വെടിവെപ്പിൽ നിന്നും ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതി പിടിയിൽ

ജമ്മു-കശ്മീർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കും ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്കും നേരേ വെടിവെപ്പുണ്ടായി. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്‌തെന്നും അധികൃതർ അറിയിച്ചു. കമൽ സിങ് ജംവാളാണ്(70) അറസ്റ്റിലായത്.

ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ പാർട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി അബ്ദുള്ളയ്ക്കുനേരേ വെടിവെക്കുകയായിരുന്നു. എന്നാൽ, തക്കസമയത്ത് ഒരു പോലീസ് ഇൻസ്‌പെക്ടറും സബ് ഇൻസ്‌പെക്ടറും ചേർന്ന് അക്രമിയെ തടയുകയും ബലംപ്രയോഗിച്ച് കീഴടക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഫറൂഖ് അബ്ദുള്ളയുടെ മകനും കശ്മീർ മുഖ്യമന്ത്രിയുമായി ഒമർ അബ്ദുള്ള, ആക്രമണത്തെ അപലപിക്കുകയും പിതാവിന്റെ സുരക്ഷ സന്നാഹങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നിറതോക്കുമായി ഒരാൾക്ക് അദ്ദേഹത്തിന് നേരെ വെടിയുതിർക്കാൻ സാധിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തെ പ്രതിരോധിച്ചത്. ഇസഡ് പ്ലസ് എൻഎസ്ജി സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എങ്ങനെ ഒരാൾക്ക് എത്താൻ കഴിഞ്ഞുവെന്നത് ചോദ്യമായി നിലനിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

​In a shocking security breach, former Jammu & Kashmir Chief Minister and National Conference President Farooq Abdullah, along with Deputy Chief Minister Surinder Choudhary, narrowly escaped an assassination attempt on Wednesday evening. The incident occurred during a public event when a 70-year-old man, identified as Kamal Singh Jamwal, opened fire at the leaders. Both Abdullah and Choudhary escaped unhurt as security personnel intervened immediately. The assailant was apprehended on the spot, and an investigation is underway to determine the motive behind the attack.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News