ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു

കോഴിക്കോട്: ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.കൊണ്ടോട്ടി തുറക്കല്‍ മുഹമ്മദ് ബഷീര്‍(60) ആണ് മരിച്ചത്.അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിക്കുകയായിരുന്നു.

പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.വാഹനങ്ങള്‍ ഫറോക്ക് പഴയപാലം വഴി തിരിച്ചുവിടുകയാണഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്.

ഇടിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.തലക്ക് ഗുരുതരമായി പരിക്കേറ്റ്  ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീര്‍ മരിച്ചു.ഇവരടക്കം എട്ട് പേര്‍ അപകടത്തില്‍ പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News