ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ കർഷക സമരം തുടരാൻ സംയുക്ത കിസാൻമോർച്ച യോഗത്തിൽ തീരുമാനം. കർഷകരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് സിംഘുവിൽ ചേർന്ന യോഗം അറിയിച്ചു.
അതേസമയം, ഈ മാസം 29ന് പാർലമെന്‍റിലേക്ക് പ്രഖ്യാപിച്ച കർഷകരുടെ ട്രാക്ടർ റാലി മാറ്റാനും തീരുമാനിച്ചു. ഡിസംബർ നാലിന് കിസാൻമോർച്ച വീണ്ടും യോഗം ചേരും, അതുവരെ പുതിയ സമരങ്ങളില്ലെന്നും യോഗത്തിന് ശേഷം കർഷക നേതാക്കൾ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News