ന്യഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി തത്കാലം ചര്‍ച്ച വേണ്ടെന്ന് കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ സമരത്തെ നേരിടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പോലീസിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കസ്റ്റഡിയില്‍ ഉള്ള 122 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും കിസാന്‍ മോര്‍ച്ച പറഞ്ഞു. ഫെബ്രുവരി 6 ന് ശേഷം സാഹചര്യം വീണ്ടും വിലയിരുത്തുമെന്നും സംഘം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News