കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘യോനോ സൂപ്പര്‍ സേവിങ്സ് ഡേയ്സ്’ എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു ദിവസത്തെ ഷോപ്പിങ് ഉല്‍സവത്തില്‍ ഒരുപാട് ഇളവുകളും ക്യാഷ്ബാക്കുകളും എസ്ബിഐയുടെ ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോ ലഭ്യമാക്കുന്നുണ്ട്.
ഇലക്ട്രോണിക്സ്, ഫര്‍ണീച്ചര്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആമസോണിലെ ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ഓഫറുകളുണ്ട്. 34.5 ദശലക്ഷം വരുന്ന യോനോ ഉപയോക്താക്കള്‍ക്ക് ആഹ്ളാദം പകരുന്നതിനായി ആമസോണ്‍, ഒയോ, പെപ്പര്‍ഫ്രൈ, സാംസങ്, യാത്രാ തുടങ്ങിയ വ്യാപാരികളുമായി യോനോ സഹകരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News