24.1 C
Kottayam
Friday, June 5, 2026

സഹോദരിയുടെ കല്യാണക്കടം വീട്ടണം, മനോരോഗിയായ അച്ഛനെ നോക്കണം; എല്ലാം ബാക്കിയാക്കി ശുഭ്കരൺ പോയി

Must read

ചണ്ഡീഗഢ്: ഫെബ്രുവരി 13-നാണ് ശുഭ്കരണ്‍ സിങ് എന്ന ഇരുപത്തിയൊന്നുകാരന്‍ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ബഠിണ്ഡയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്. എട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒട്ടേറെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് ആ ചെറുപ്പക്കാരന്‍ ലോകത്തുനിന്ന് യാത്രയായി. ശുഭ്കരണ്‍ സിങ്ങിന്റെ മരണകാരണത്തെക്കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.

ശുഭ്കരണ്‍ സിങ്ങിന്റെ മൃതദേഹപരിശോധന നടത്താന്‍ അധികൃതരെ കര്‍ഷകര്‍ അനുവദിക്കുന്നില്ല. ശുഭ്കരണിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുടുംബത്തിലെ ഒരംഗത്തിന് കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കണമെന്നുള്ള ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ശുഭ്കരണിന്റെ കുടുംബത്തിന് രണ്ടേക്കര്‍ ഭൂമി മാത്രമാണ് സ്വന്തമായുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു. ശുഭ്കരണിന്റെ അമ്മ മുമ്പേ തന്നെ മരിച്ചുപോയിരുന്നു, അച്ഛനാകട്ടെ മാനസികവൈകല്യമുള്ളയാളും. രണ്ട് സഹോദരിമാരില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റേയാള്‍ വിദ്യാര്‍ഥിയും. സഹോദരിയുടെ വിവാഹച്ചെലവുകള്‍ക്കായി എടുത്ത വായ്പ അടച്ചുതീര്‍ക്കാനുണ്ട്. ശുഭ്കരണിന്റേത് ദരിദ്ര കുടുംബമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

ശുഭ്കരണിനെ പഞ്ചാബ് സര്‍ക്കാര്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാല്‍ പറഞ്ഞു. അല്ലാത്തപക്ഷം ശുഭ്കരണിന്റെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അഞ്ചംഗബോര്‍ഡിനെ നിയോഗിക്കണമെന്നും ദല്ലേവാല്‍ ആവശ്യപ്പെട്ടു.

- Advertisement -

തങ്ങളുടെ കാര്‍ഷികവിളവിന് താങ്ങുവില ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മാണം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, വിളവിന് ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ ഹരിയാണ പോലീസ് വന്‍സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

- Advertisement -

കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലുകളും വടികളും വലിച്ചെറിഞ്ഞതോടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെ കര്‍ഷകര്‍ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയാണെന്ന് കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാല്‍ പറഞ്ഞു.

വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷവും ശുഭ്കരണിന്റെ മരണവും സമരപരിപാടി രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. അതിനുശേഷമായിരിക്കും സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് കര്‍ഷകര്‍ കടക്കുകയെന്നാണ് നിലവില്‍ ലഭ്യമായ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week