24.2 C
Kottayam
Sunday, June 7, 2026

‘സിദ്ദിഖിൻ്റെ പണം കൊണ്ട് ഫർഹാന വളയും മോതിരവും വാങ്ങി, ഷിബിലി എംഡിഎംഎയും’; പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

Must read

മലപ്പുറം: തിരൂരിലെ ഹോട്ടല്‍ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പ്രതി ഫര്‍ഹാനയുടെ ജാമ്യം വീണ്ടും കോടതി തള്ളി.

തെളിവെടുപ്പ് പുൂര്‍ത്തിയായതോടെ ഇന്ന് വൈകുന്നേരമാണ് മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹർജി തള്ളി കോടതി. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കെ കെ ലെനിന്‍ദാസ് രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ഫര്‍ഹാനക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഫര്‍ഹാനക്കു വേണ്ടി അഡ്വ. അബ്ദുല്‍റഷീദ് ഹാജരായി.

തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തിരൂര്‍ മുത്തൂര്‍ സ്വദേശിയും കോഴിക്കോട്ട് ഹോട്ടല്‍ വ്യാപാരിയുമായ മേച്ചേരി സിദ്ദിഖിന്റെ എടിഎം കാർഡ് തട്ടിയെടുത്ത ഫർഖാന 1.32,000 രൂപ പിൻവലിച്ച് സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നൽകി അനിയന് മൊബൈല്‍ ഫോണും വാങ്ങി.

കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി. ഈ എംഡിഎംഎ ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദിഖില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.

- Advertisement -

സംഭവങ്ങളില്‍ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാല്‍ കേസ് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കസബ പോലീസായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. തിരൂര്‍ പോലീസിന്റെ അധികാര പരിധിയില്‍ നില്‍ക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികള്‍ക്കായി ഹാജരായ അഡ്വ. ബി എ ആളൂര്‍ രംഗത്തെത്തിയിരുന്നു.

- Advertisement -

ഉച്ചയ്ക്കാണ് പ്രതികളെ തിരൂര്‍ പോലീസ് കോടതിയില്‍ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്ട്രേറ്റ് ചേംബറില്‍ കേസ് പരിഗണിച്ചത്. തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതികളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടി മുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പടെ പോലീസ് തെളിവെടുപ്പില്‍ കണ്ടെത്തി. കൊല നടത്തിയ രീതി പ്രതികള്‍ പോലീസിന് മുന്നില്‍ വിവരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week