28.6 C
Kottayam
Monday, June 15, 2026

തിരക്കിനനുസരിച്ച് നിരക്ക് മാറില്ല; ഓൺലൈൻ ടാക്‌സി യാത്രാനിരക്ക് ഏകീകരിച്ച് ഗതാഗതവകുപ്പ്

Must read

ബംഗലൂരു:ണ്‍ലൈന്‍ ടാക്‌സികളുടേയും സിറ്റി, എയര്‍പോര്‍ട്ട് ടാക്‌സികളുടേയും നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച് കര്‍ണാടക ഗതാഗതവകുപ്പ്. പുതിയ ഉത്തരവനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും മറ്റ് ടാക്‌സികള്‍ക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക.

തിരക്കേറിയ സമയങ്ങളില്‍ കൂടിയ തുകയീടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ നടപടിക്കും വിലക്കുണ്ട്. രാത്രിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളീടാക്കുന്ന അധികനിരക്ക് 10 ശതമാനമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ടാക്‌സികളെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷത്തില്‍ താഴേ വിലയുള്ള വാഹനങ്ങള്‍ക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24 രൂപവീതവും ഈടാക്കാം. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വരുന്ന രണ്ടാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിന് ഈടാക്കാനാകുന്ന തുക 115 രൂപയാണ്. അധികം വരുന്ന കിലോമീറ്ററിന് 28 രൂപവീതവും യാത്രക്കാരില്‍നിന്ന് വാങ്ങാം.

15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററില്‍ 130 രൂപയാണ് ഈടാക്കാവുന്ന നിരക്ക്. തുടര്‍ന്ന് വരുന്ന ഒരോ കിലോമീറ്ററിനും 32 രൂപവീതമാണ് നിരക്ക്. ഇതിനുപുറമേ വെയിറ്റിങ് ചാര്‍ജായി അഞ്ചുമിനിറ്റിന് ഒരുരൂപവീതവും ഈടാക്കാം.

- Advertisement -

ഇതുവരെ നാലുവിഭാഗങ്ങളാക്കിയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരക്കീടാക്കിയിരുന്നത്. അഞ്ചുലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് ആദ്യത്തെ നാലുകിലോമീറ്ററിന് 75, അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വിലയുള്ള കാറുകള്‍ക്ക് നാലുകിലോമീറ്ററിന് 100 രൂപ, 10-നും 16 ലക്ഷത്തിനും ഇടയില്‍ വിലയുള്ള കാറുകള്‍ക്ക് 120 രൂപ, 16 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

Popular this week