24.4 C
Kottayam
Tuesday, June 9, 2026

ഫാന്‍സ് പടക്കം പൊട്ടിച്ചു; തീയറ്ററില്‍ തീപിടുത്തം – വീഡിയോ

Must read

ഹൈദരാബാദ്: ജൂനിയർ എൻടിആറിന്‍റ  2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകര്‍ തീയറ്റര്‍ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററില്‍ തീ പടര്‍ന്നത്. 

കാണികളെ തീയറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയില്‍ തീപിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാല്‍ക്കണിയില്‍ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിന്‍റെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാന്‍സ് നടത്തിയതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. 

- Advertisement -

- Advertisement -

എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിംഹാദ്രി ജൂനിയർ എൻടിആറുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തിൽ വീണ്ടും റിലീസ് ചെയ്ത ചിത്രം വീണ്ടും കാണാനും താരത്തിന്‍റെ ജന്മദിനം ആഘോഷിക്കാനും നിരവധി ആരാധകരാണ് തിയേറ്ററുകളിലേക്ക് എത്തിയത്. 

അതേസമയം, ജൂനിയർ എൻടിആർ തന്റെ വരാനിരിക്കുന്ന ദേവരു എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇതിന് ശേഷം ഹൃത്വിക് റോഷനൊപ്പം വാർ 2 എന്ന ചിത്രവും ജൂനിയര്‍ എന്‍ടിആര്‍ ചെയ്യും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

Popular this week