KeralaNews

IND vs NZ T20: പന്ത് ആറിന് പുറത്ത്‌,സഞ്ജുവിന് പ്ലേയിങ് 11 ഇടമില്ല,ഇന്ത്യ നന്നാവില്ല! ആരാധകര്‍ കലിപ്പില്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു സാംസണിന് ഇടമില്ല. ഓസീസ് ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീം അടിമുടി മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് പറയുമ്പോഴും ടീമില്‍ ഈ മാറ്റം കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷം ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയ താരമാണ് സഞ്ജു. ഫിനിഷറായി തിളങ്ങിയ താരത്തെ ടോപ് ഓഡറില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലേയിങ് 11 സഞ്ജുവിന് ഇടമില്ല.

സഞ്ജുവിനെ തഴഞ്ഞതിനെതിരേ ഇതിനോടകം ആരാധക രോഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രകടനം നടത്തിയിട്ടും വീണ്ടും വീണ്ടും സഞ്ജു തഴയപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിനോടകം ആരാധകര്‍ ഉയര്‍ത്തുന്നു. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ടൂര്‍ണമെന്റില്‍ നയിക്കുന്നത്. വിവിഎസ് ലക്ഷ്മണാണ് പരിശീലകന്‍. ആര് തലപ്പത്തിരുന്നാലും സഞ്ജുവിനോടുള്ള സമീപനത്തില്‍ മാറ്റമില്ല.

ന്യൂസിലന്‍ഡിനെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 50 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ (20), സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ക്രീസില്‍. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. മൗണ്ട് മോംഗനൂയി, ബേ ഓവളില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

റിഷഭ് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ്  പന്ത് നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. ഇഷാന്‍ ഇതുവരെ 18 പന്തുകള്‍ നേരിട്ടു. ഒരു സിക്‌സും രണ്ട് ഫോറും ഇഷാന്‍ ഇന്നിംഗ്‌സിലുണ്ട്. 

സഞ്ജുവിന് പകരം ഹൂഡ

സഞ്ജുവിന് പകരം ഹൂഡ

സീനിയേഴ്‌സിന് ഇന്ത്യ വിശ്രമം അനുവദിച്ചാണ് ന്യൂസീലന്‍ഡ് പരമ്പരക്ക് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്നു. അഞ്ചാം നമ്പറിലോ ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ സഞ്ജുവിന് ഇടം പ്രതീക്ഷിച്ചിരുന്നു. സമീപകാലത്തായി സഞ്ജുവിന് മധ്യനിരയിലാണ് സ്ഥാനം ലഭിച്ചിരുന്നത്. എന്നാല്‍ കിവീസിനെതിരേ സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡയെയാണ് ഇന്ത്യ പരിഗണിച്ചത്. സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്ന താരമാണ് ഹൂഡയെന്നതാവും സഞ്ജുവിനെ പുറത്തിരുത്താനുള്ള കാരണം.

മികച്ച പ്രകടനം നടത്തിയിട്ടും അനീതി കാട്ടുന്നു

മികച്ച പ്രകടനം നടത്തിയിട്ടും അനീതി കാട്ടുന്നു

സഞ്ജുവിന് വേണ്ടത്ര അവസരമില്ലെന്നത് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ടി20യില്‍ വലിയ അനുഭവസമ്പത്തുള്ള സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. ഈ വര്‍ഷം ഇന്ത്യയുടെ രണ്ടാം നിര ടീം കളിച്ച പരമ്പരകളില്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു തിളങ്ങി. അവസാനമായി കളിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു കൈയടി നേടിയിരുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിക്കുന്ന സഞ്ജു ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ഒരുപോലെ മിടുക്കാന്‍. എന്നിട്ടും എന്തുകൊണ്ട് അവസരമില്ലെന്നത് പ്രധാന ചോദ്യം.

ഇഷാനും റിഷഭും പ്ലേയിങ് 11

ഇഷാനും റിഷഭും പ്ലേയിങ് 11

ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ മറ്റ് രണ്ട് വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനും റിഷഭ് പന്തും പ്ലേയിങ് 11ലെത്തി. രണ്ട് പേരെയും ഓപ്പണര്‍ റോളിലാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. സഞ്ജു ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐപിഎല്ലിലടക്കം ഓപ്പണറായി സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. റിഷഭ് പന്തിന്റെയും ഇഷാന്‍ കിഷന്റെയും സമീപകാല ടി20യിലെ പ്രകടനങ്ങളെല്ലാം മോശമാണ്. എന്നിട്ടും സഞ്ജുവിനെ മറികടന്ന് ഇരുവരും പ്ലേയിങ് 11 എത്തിയത് നിരാശപ്പെടുത്തുന്ന തീരുമാനം.

ഉമ്രാന്‍ മാലിക്കിനും ഇടമില്ല

ഉമ്രാന്‍ മാലിക്കിനും ഇടമില്ല

ഇന്ത്യയുടെ ടി20 ടീമില്‍ അതിവേഗ പേസര്‍മാരുടെ അഭാവം ഏറെ നാളുകളായുള്ള പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള യുവ പേസര്‍മാരെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കാതെ മുഹമ്മദ് സിറാജിനെയാണ് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. ഏകദിനത്തില്‍ തരക്കേടില്ലാതെ പന്തെറിയുന്ന താരമാണ് സിറാജ്. എന്നാല്‍ ടി20യില്‍ തല്ലുകൊള്ളിയായ ബൗളറാണ്. ഐപിഎല്ലിലടക്കം ചെണ്ടയായി മാറിയിട്ടുള്ള സിറാജിന് പ്ലേയിങ് 11 അവസരം ലഭിച്ചതും ആരാധകര്‍ ചോദ്യം ചെയ്യുന്നു.

ഇന്ത്യയുടെ പ്ലേയിങ് 11

ഇന്ത്യയുടെ പ്ലേയിങ് 11

ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (c), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.

ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (c), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button