24.2 C
Kottayam
Sunday, June 7, 2026

പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു

Must read

വാഷിങ്ടൻ: ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു. 32ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയായിരുന്നു വിയോഗം. വർഷങ്ങളായി നീലിനൊപ്പമുള്ള മാനേജർ ഗ്രെഗ് വെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണവിവരം മാനേജർ വെളിപ്പെടുത്തിയത്. ‘‘11 വർഷമായി എനിക്കൊപ്പമുള്ള നീലിന്റെ വിയോഗവാർത്ത വളരെ വ്യസനത്തോടെ അറിയിക്കുകയാണ്. നീൽ മികച്ചൊരു ഹാസ്യകലാകാരനും നല്ലൊരു സുഹൃത്തും മികച്ചൊരു മനുഷ്യനുമായിരുന്നു’’–ഗ്രെഗ് പറഞ്ഞു.  പത്തൊൻപതാം വയസ്സു മുതൽ നീലിനൊപ്പമുള്ളയാളാണ് ഗ്രെഗ്. 

നീലിന്റെ മരണകാരണം വ്യക്തമല്ല. ജോർജിയയിലെ അൻലാന്റയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പം മുതലേ കോമഡി ചെയ്യുന്നതിൽ താൽപര്യം കാണിച്ച നീൽ പിന്നീട് സ്റ്റാൻഡ് അപ് കൊമേഡിയനായി വളരുകയായിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ജിമ്മി കിമ്മൽ ലൈവ്, യുഎസിലെ ടെലിവിഷൻ കോമഡി പരിപാടിയായ ആദം ഡിവൈൻസ് ഹൗസ് പാർട്ടി എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.

നിലീന്റെ മരണവിവരം ഞെട്ടലോടെയാണ് ആരാധകരും സുഹൃത്തുക്കളും കേട്ടത്. നീലിന് ആദരാഞ്ജലി അർപ്പിച്ച് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week