NationalNews

ആംബുലന്‍സ് ലഭിച്ചില്ല, അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്മശാനത്തിലെത്തിച്ച് മക്കള്‍

ആന്ധ്ര:കോവിഡ് ഭീതിമൂലം ആരും സഹായത്തിന് എത്താതിരുന്നതോടെസ്ത്രീയുടെ മൃതദേഹംബൈക്കിലിരുത്തി 20 കിലോമീറ്റർ ദൂരെയുളള ശ്മശാനത്തിലേക്ക് പോകുന്ന മകന്റെയും മരുമകന്റെയും വീഡിയോ വലിയ ചർച്ചകൾക്കാണ് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്പതുകാരിയായ സ്ത്രീയെ കോവിഡ് ലക്ഷണങ്ങളോടെതിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ആരോഗ്യനില മോശമായ ഇവർ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരണപ്പെടുകയായിരുന്നു.

മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി മകനും മരുമകനും ചേർന്ന് ആംബുലൻസുൾപ്പടെയുളള വാഹനങ്ങൾക്കായി പലരേയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് മൃതദേഹംബൈക്കിന് നടുവിൽ ഇരുത്തി ഇരുവരും ചേർന്ന് ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

കോവിഡിനോടുളള ഭയം കാരണമാണ് ആരും മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ സഹായിക്കാതിരുന്നതെന്ന് മക്കൾ പറയുന്നു.

https://www.facebook.com/watch/?v=304864084347129

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button