വയനാട്: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ കുടുംബം. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പുനഃരന്വേഷണം ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസിന് ക്ലീന്‍ചിറ്റ് നല്‍കുന്നതായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്. ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷയ്ക്ക് വെടിയുതിര്‍ത്ത തണ്ടര്‍ബോള്‍ട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നല്‍കാതിരുന്നതിനേയും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ന്യായീകരിച്ചിരുന്നു.