KeralaNews

പണം കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന ആരോപണം; സംശയമുള്ളവര്‍ക്ക് സി.സി.ടി.വി പരിശോധിക്കാമെന്ന് ചിത്തരഞ്ജന്‍ എം.എല്‍.എ

ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍. സമൂഹമാധ്യമങ്ങളില്‍ ഒരു സംഘം വ്യാജ പ്രചാരണം നടത്തുന്നു. പണം നല്‍കാതെ ഭക്ഷണം കഴിച്ചെന്നാണ് ആരോപണം. സംശയമുള്ളവര്‍ക്ക് സി.സി.ടി.വി പരിശോധിക്കാമെന്ന് പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു.

മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപവാദ പ്രചാരണത്തിന് പിന്നില്ലെന്ന് പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ ആരോപിച്ചു. ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എം.എല്‍.എ പറഞ്ഞു. പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും കടയുടമയുടെ പ്രതികരണം മോശമായിരുന്നുവെന്നും എം.എല്‍.എ പ്രതികരിച്ചു.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെതിരെ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍ രംഗത്തുവന്നിരുന്നു. എം.എല്‍.എ ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker