24.8 C
Kottayam
Thursday, June 4, 2026

ലക്ഷ്യം തെറ്റി ഫാൽക്കൺ റോക്കറ്റ്: ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്ന് സ്പേസ് എക്സ്

Must read

കലിഫോർണിയ: ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഓക്സിജൻ ചോർച്ചയെത്തുടർന്ന് രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്. വ്യാഴാഴ്ചയാണ് യുഎസിലെ കലിഫോർണിയയിൽനിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിച്ചത്.

10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു. എന്നാൽ ഇത് ഫലപ്രദമായേക്കില്ലെന്ന് ഇലോൺ മസ്ക് തുറന്നു വ്യക്തമാക്കി. ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് വെറും 135 കിലോമീറ്റർ മാത്രം അകലെയാണുള്ളത്. ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ മറ്റ് ഉപഗ്രഹങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്പേസ് എക്സ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week