28.4 C
Kottayam
Saturday, June 6, 2026

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ഉദ്യോഗാർഥി; അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തി,കേസ്‌

Must read

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതിൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. അട്ടപ്പാടി ഗവ.കോളജിൽ അതിഥി അധ്യാപികയുടെ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർഥിയാണ് രണ്ടു വർഷത്തെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. കോളജ് അധികൃതർ സംശയം തോന്നി മഹാരാജാസ് കോളജ് അധികൃതരെ ബന്ധപ്പെട്ടതോടെയാണ് വ്യാ‍ജ രേഖ വിവരം പുറത്തറിയുന്നത്. 

അട്ടപ്പാടി ഗവൺമെന്റ് കോളജിലെത്തിയ കാസർകോട് തൃക്കരിപുർ സ്വദേശിനിയായ ഉദ്യോഗാർഥിയാണ് മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ രണ്ടു വർഷം അതിഥി അധ്യാപിക ആയിരുന്നെന്നു കാട്ടി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തിൽ 2018–19, 2020–21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നെന്നാണ് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസർകോട്ടെയും സർക്കാർ കോളജുകളിലും മുൻപ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. 

സർട്ടിഫിക്കറ്റിലുള്ള കോളജിന്റെ ലോഗോയിൽ വ്യത്യാസമുണ്ട്. അതുപോലെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിൽ സാധാരണയായി പ്രിൻസിപ്പൽ മാത്രമാണ് ഒപ്പുവയ്ക്കാറ്. എന്നാൽ ഇതിൽ ഡിപാർട്മെന്റ് മേധാവിയുടെ അടക്കം ഒപ്പുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അതോടൊപ്പം രണ്ടു സെക്ഷനുകളാണ് മഹാരാജാസ് കോളജിലുള്ളത്. എന്നാൽ ഇതിൽ മറ്റൊരു സെക്ഷന്റെ പേരാണ് എഴുതിയിട്ടുള്ളത്. 

മാത്രമല്ല കഴിഞ്ഞ കുറച്ചു നാളുകളായി മഹാരാജാസ് കോളജിൽ അതിഥി അധ്യാപകരെ നിയമിച്ചിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അടിയന്തരമായി ഇന്നലെ കോളജ് കൗൺസിൽ ചേരുകയും വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തത്.

- Advertisement -

തുടർന്ന് അധകൃതർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. വ്യാജ സർട്ടിഫിക്കറ്റ്  ഉദ്യോഗാർഥി ഒറ്റയ്ക്കാണോ ഉണ്ടാക്കിയത്, മഹാരാജാസ് കോളജിൽനിന്ന് ഇതിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാണ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week