28.2 C
Kottayam
Friday, June 5, 2026

ഇൻസ്റ്റഗ്രാം ലൈവിൽ പങ്കാളിയെ ഭയപ്പെടുത്താൻ യുവതിയുടെ ആത്മഹത്യാശ്രമം, രക്തത്തിന് പകരം ടൊമാറ്റോ സോസ്

Must read

തിരുവനന്തപുരം: പോലീസിനെയും സമൂഹമാധ്യമ അധികൃതരെയും ചുറ്റിച്ച് യുവതിയുടെ ‘ആത്മഹത്യാശ്രമ നാടകം’. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കരമന മേലാറന്നൂരില്‍ പങ്കാളിക്കൊപ്പം ഒന്നിച്ച് കഴിയുകയാണ് യുവതി. ഇയാള്‍ പിണങ്ങിയപ്പോഴാണ് ഇവര്‍ ‘ആത്മഹത്യാശ്രമ നാടകം’ കളിച്ചത്. തമാശയായാണ് ഈ സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി കരമന പോലീസിനോടു പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു യുവതിയുടെ ‘നാടകം’. ദൃശ്യങ്ങള്‍ പരിശോധിച്ച ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറിയത്. കൊച്ചി സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലം കരമനയാണെന്നു തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ കരമനയില്‍നിന്ന് യുവതിയെ കണ്ടെത്തി.

എന്നാല്‍, യുവതിയെ കണ്ടതോടെ പോലീസ് അമ്പരന്നു. ഇവര്‍ക്ക് യാതൊരു പരിക്കുമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമൊന്നിച്ച് മേലാറന്നൂരിനു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.

തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങിവരാത്തതോടെ ഭയപ്പെടുത്താനാണ് ‘ആത്മഹത്യാശ്രമ നാടകം’ നടത്തിയതെന്ന് യുവതി പോലീസിനോടു സമ്മതിച്ചു.രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് ടൊമാറ്റോ സോസാണ് യുവതി ഉപയോഗിച്ചത്. പോലീസ് എത്തി അല്പസമയം കഴിഞ്ഞ് യുവാവും എത്തി.

- Advertisement -

യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടതായി കരമന പോലീസ് പറഞ്ഞു. കേരള പോലീസിന്റെ സമയോചിത ഇടപെടലിന്റെ ഭാഗമായി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്ന നിലയിലാണ് ഈ സംഭവം ആദ്യം പരന്നത്. സംഭവത്തിന്റെ നിജസ്ഥിതി പിന്നീടാണ് മനസ്സിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week