24.4 C
Kottayam
Sunday, May 19, 2024

കേരളത്തില്‍ വ്യാജ ഫോണ്‍ കച്ചവടം തകൃതി; പിടിച്ചെടുത്തത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍

Must read

പാലക്കാട്: കേരളത്തില്‍ വ്യാജ ഫോണ്‍ കച്ചവടം വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള വ്യാജ ഫോണുകളാണ് വില്‍പ്പന നടത്തുന്നത്. ഇന്നലെ പ്രമുഖ കമ്പനികളുടെ 134 വ്യാജ സ്മാര്‍ട് ഫോണുകളുമായാണ് മഹാരാഷ്ട്ര ജല്‍ഗാന്‍ സ്വദേശി രമേശ് മോത്തിയെ പോലീസ് പിടിയിലായത്. വ്യാജ സ്മാര്‍ട് ഫോണുകള്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഒലവക്കോട് സ്റ്റേഷനില്‍ ട്രെയിനില്‍ റെയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. സീറ്റിനടിയില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഫോണുകള്‍.

പുതിയ ബോക്സില്‍ കണ്ടാല്‍ പുതിയതെന്ന് തോന്നുന്ന രീതിയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. പല പ്രമുഖ കമ്പനികളുടെ ഫോണുകളും ഇത്തരത്തില്‍ വില്‍ക്കുന്നുണ്ട്. ഐഫോണും മറ്റ് വില കൂടിയ സ്മാര്‍ട്ട് ഫോണുകളും ഇത്തരത്തില്‍ ലഭിക്കും. വഴിയരികിലും മറ്റ് സ്ഥലങ്ങളിലുമാണ് ഇത്തരം ഫോണുകള്‍ വിലക്കുറവില്‍ വില്‍ക്കുന്നത്. കടകളില്‍ പോയി ഫോണ്‍ വാങ്ങിയാല്‍ മാത്രമേ ഇത്തരത്തിലുള്ള വ്യാജന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുകയുള്ളു. മുംബൈ കേന്ദ്രീകരിച്ച് വന്‍ സംഘം ഇതിനു പിന്നിലുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. മുംബൈ പൊലീസിനു വിവരം കൈമാറിയിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week