27.1 C
Kottayam
Saturday, May 4, 2024

മഞ്ജു വാര്യരെപ്പോലെയാക്കാം, നൂറിലധികം തട്ടിപ്പുകൾ തട്ടിപ്പുകൾ നടത്തിയ വ്യാജ സംവിധായകൻ അറസ്റ്റിൽ

Must read

കോട്ടയം:മാന്യത മുഖം മൂടിയാക്കി രാജേഷ് ജോര്‍ജ് എന്നയാൾ സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകളെന്ന് പോലീസ്
ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഇയാളുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകള്‍.

മുരിക്കുമ്പുഴയിലെ കടയിലെത്തി 14 -കാരി പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍, തൻ്റെ പടത്തിലൂടെ നിന്നെ ‘മഞ്ജു വാര്യരെപ്പോലെ ‘ ആക്കാമെന്നാണ് തട്ടി വിട്ടത്. പാലായില്‍ ഇത് പത്താം തവണയാണ് ‘ സ്ഥിരം നമ്പറുകളുമായി എത്തിയതെന്നും രാജേഷ് ജോര്‍ജ് വെളിപ്പെടുത്തി.പലരും നാണക്കേട് ഭയന്ന് വിവരം മറച്ചുവെച്ചതിനാല്‍ പാലാ സ്ഥിരം തട്ടകമാക്കാന്‍ ഇയാള്‍ തീരുമാനത്തിലെത്തുകയായിരുന്നു.

വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസം തുടങ്ങി ഇയാള്‍ തട്ടിപ്പിലേക്ക് കടക്കുകയായിരുന്നു.രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങും. സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള കട കണ്ടു വെയ്ക്കും. പിറ്റേന്ന് ഉടമസ്ഥന്‍ പറഞ്ഞിട്ടാണെന്ന മട്ടില്‍ കടയില്‍ ചെന്ന് ഉടമയെ ഫോണ്‍ വിളിക്കുന്നതു പോലെ അഭിനയിക്കും.

‘ പണം വാങ്ങിക്കോട്ടെ ‘ എന്ന് ഉടമയോട് ഫോണില്‍ ചോദിക്കുന്നതായി നടിച്ച്‌ ജീവനക്കാരോട് പണം ആവശ്യപ്പെടും. കട ഉടമസ്ഥൻ്റെ പേര് വിളിച്ചാണ് സംസാരമെന്നതിനാല്‍ മിക്കവരും പണം കൊടുക്കാന്‍ തയ്യാറാകും. ഇങ്ങനെ അരലക്ഷം രൂപാ വരെ ഉണ്ടാക്കിയ ദിവസമുണ്ടെന്ന് രാജേഷ് ജോര്‍ജ് പറയുന്നു.

ഒരു തരത്തിലും പണം കിട്ടാന്‍ സാധ്യതയില്ലെന്ന് കാണുന്ന കടകളിലെ വനിതാ ജീവനക്കാരെ പിന്നീട് സമീപിക്കുന്നത് ടെലിഫിലിമിലോ, സിനിമയിലോ അഭിനയിപ്പിക്കാമെന്ന വാഗ്ദാനവുമായാണ്. നിരവധി തവണ ഇയാള്‍ പോലീസിൻ്റെ പിടിയിലാവുകയും സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ തടവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ വീണ്ടും ഇതേ പണി തന്നെ തുടരും.

ലോക് ഡൗണ്‍ കാലയളവില്‍ കാര്യമായ പണി ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് തന്‍്റെ തട്ടിപ്പുകളുടെ വിജയ കേന്ദ്രമായ പാലായിലേക്ക് വീണ്ടും ചാടിയതെന്ന് രാജേഷ് ജോര്‍ജ് പോലീസിനോടു പറഞ്ഞു.
തെറ്റായ വിലാസം നല്‍കി പോലീസിനെയും കബളിപ്പിക്കുന്നത് ഇയാളുടെ പതിവാണ്.

പാലായിലും ഈ നമ്പറിട്ടെങ്കിലും പാലാ സി.ഐ. ടോംസണെ കുറിച്ച്‌ നന്നായി അറിയാവുന്നതിനാലാണ് ഒടുവില്‍ സത്യം പറഞ്ഞതെന്ന് ചിരിയോടെ രാജേഷ് ജോര്‍ജ് പറഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും ചിരിച്ചു പോയി. വിവിധ സ്റ്റേഷനുകളിലെ കേസ്സുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. കീഴ് വായ്പൂര് പോലീസിൻ്റെ ഗുണ്ടാലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week