KeralaNews

സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് കണ്ടെത്തി. ദേവ് എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഇതിന് ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട്ട് പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമാണ്. മുംബൈയിലുള്ള ഡോ. ബാബ സാഹിബ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന സമ്പാദിച്ചത്. ഇതിനായി ഒരു ലക്ഷം രൂപയും സ്വപ്ന ചെലവഴിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button