31.1 C
Kottayam
Friday, May 17, 2024

വ്യാജ ഡിഗ്രി കേസ്: മുഖ്യ പ്രതി മുഹമ്മദ് റിയാസ് അറസ്റ്റിൽ

Must read

കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തൊമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിലായി. ചെന്നൈ  സ്വദേശി മുഹമ്മദ് റിയാസിനെയാണ്  കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ചെന്നെ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാe യുടെ  വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്.

വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുൻ നേതാവും രണ്ടാം പ്രതിയുമായ എബിൻ സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിൻ കൊച്ചി സ്വദേശി സജു ശശിധരന്  ഓർഡർ നൽകി.സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത് . കായംകുളം എം എസ് എം കോളേജിൽ എം കോമിന് ചേരാൻ നിഖിൽ  ഈ വ്യാജ ഡിഗ്രി ഉപയോഗിക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week