24 C
Kottayam
Thursday, June 4, 2026

തൊലിവെളുപ്പിനായി ക്രീമുകൾ തേച്ചു, രണ്ടുപേരുടെ വൃക്ക തകരാറിലായി

Must read

മുംബൈ:തൊലി വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇവയുടെ ഉപയോ​ഗം വൃക്കരോ​ഗത്തിലേക്കു നയിച്ചതിനേക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റായ്​ഗഡിൽ നിന്നും സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്.

നവി മുംബൈയിലെ മെഡികോവർ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത്. മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോ​ഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകൾക്കൊടുവിൽ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്.

ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ഹെർബൽ ക്രീമുകള്‍ ഉപയോഗിച്ചത് പ്രശ്നമായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്പ്രനസ് നെഫ്രോപ്പതി. രാസവസ്തുക്കൾ നിറഞ്ഞ മറ്റ് ഉത്പന്നങ്ങളിൽ നിന്നും സുരക്ഷിതമായത് എന്നു വിശ്വസിച്ചാണ് ഇരുവരും ഇതുപയോ​ഗിച്ച് തുടങ്ങിയത്.

ശരീരത്തിൽ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോ​ഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളിൽ പലതിലും മെർക്കുറി ഉൾപ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്.

- Advertisement -

ഡോക്ടർ നിർദേശിച്ചപ്രകാരമാണ് ഇരുപത്തിനാലുകാരിയായ യുവതി എട്ടുമാസത്തോളം ഈ ഹെർബൽ ക്രീം ഉപയോ​ഗിച്ചത്. അമ്പത്തിയാറുകാരൻ ഒരു ബാർബർ നിർേശിച്ച പ്രകാരമാണ് മൂന്നുമാസത്തോളമായി ക്രീം ഉപയോ​ഗിച്ചുവന്നത്. ഇരു ക്രീമുകളിലും ഹെർബൽ ഘടകങ്ങളേക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നത്.

- Advertisement -

മരുന്നുചികിത്സയ്ക്കൊടുവിൽ ഇരുവരിലേയും മൂത്രത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുകയുമായിരുന്നു. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ​ഗുണംചെയ്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

വ്യാജ ഫെയർനസ് ക്രീമുകളിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലര്‍ജിക്കും തൊലിപ്പുറത്തെ അര്‍ബുദത്തിനും കാരണമാകും.

മുഖം വെളുപ്പിക്കുന്നവയും (face whitening) പ്രായം കുറച്ച് കാണിക്കുന്നവയുമായ (antiaging) ത്വക് ലേപനങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിലെ ചില ചേരുവകൾ നല്ലവയും ശാസ്ത്രീയമായി തെളിയിച്ചതുമായിരിക്കാം (ഉദാ. വിറ്റാമിൻ എ അഥവാ റെറ്റിനോയ്ഡ്‌സ്). എന്നാൽ ചിലതിൽ വിഷമുള്ള പദാർഥങ്ങൾ (ഉദാ. മെർക്കുറി ) ഉൾപ്പെട്ട വ്യജ ഉത്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. ത്വക്കിന്റെ അവസ്ഥ അനുസരിച്ചു 80 ശതമാനം വരെ മെർക്കുറി ശരീരത്തിനുള്ളിലേക്ക്‌ ആഗിരണം ചെയ്യപ്പെടാം.

- Advertisement -

എണ്ണമയം കൂടുതൽ ഉണ്ടെങ്കിലോ മുറിവുകൾ ഉണ്ടെങ്കിലോ ഇതിന്റെ അളവ് കൂടാം. ഇത് രക്തം വഴി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുന്നു. മെർക്കുറി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം വൃക്കരോഗങ്ങൾ ഉൾപ്പടെ. നെഫ്രോട്ടിക് സിൻഡ്രോം (Nephrotic syndrome) എന്ന അവസ്ഥ ഇതുമൂലം ഉണ്ടാകാം. ഇത് മൂർച്ഛിച്ചാൽ വൃക്കസ്തംഭനവും സംഭവിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week