24.1 C
Kottayam
Sunday, June 7, 2026

യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം നഷ്ടപരിഹാരം വേണം; സുപ്രീംകോടതിയില്‍ നടന്നത്‌

Must read

ന്യൂഡല്‍ഹി: യൂട്യൂബില്‍ നിന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ എത്തിയ ഹർജിക്കാരന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

പരസ്യങ്ങൾ കാരണം തന്റെ ശ്രദ്ധ വ്യതിചലിച്ചെന്നും ഒരു മത്സര പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും അവകാശപ്പെട്ട് ഒരു മധ്യപ്രദേശ് സ്വദേശി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.  ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വിശേഷിപ്പിച്ചത്.

- Advertisement -

ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 
“ഇന്റർനെറ്റിൽ പരസ്യങ്ങൾ കണ്ടതിനാൽ നിങ്ങൾക്ക് നഷ്ടപരിഹാരം വേണം, അത് കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു, അതില്ലായിരുന്നെങ്കില്‍ നിങ്ങള്‍ പരീക്ഷ ജയിക്കായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?”  നേരിട്ട് ഹാജരായ ഹർജിക്കാരനോട് സുപ്രീംകോടതി ചോദിച്ചു.

- Advertisement -

“ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഏറ്റവും ദുരന്തം ഹർജികളിൽ ഒന്നാണിത്” സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. “ഇത്തരം ഹർജികൾ ജുഡീഷ്യൽ സമയം പാഴാക്കലാണ്” – കോടതി പറഞ്ഞു.

- Advertisement -

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നഗ്നത നിരോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. താൻ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കണ്ട് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും ഹർജിക്കാരൻ അവകാശപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു.

“നിങ്ങൾക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് കാണരുത് എന്തുകൊണ്ടാണ് പരസ്യങ്ങൾ കാണാൻ തിരഞ്ഞെടുത്തു എന്നത് പ്രത്യേകാവകാശമാണ്”- എന്നും കോടതി പറഞ്ഞു.

ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ഹരജിക്കാരന് ഒരു ലക്ഷം രൂപ ചുമത്തി. പിന്നീട് ഹിന്ദിയിൽ വാദിച്ച ഹരജിക്കാരൻ, തന്നോട് ക്ഷമിക്കണമെന്നും ചുമത്തിയ ചെലവ് നീക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. താൻ തൊഴിൽരഹിതനാണെന്നും ഹർജിക്കാരൻ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കോടതിയിൽ വന്ന് ഇത്തരം ഹർജികൾ നൽകാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് പിഴ ഒരു ലക്ഷം രൂപയിൽ നിന്ന് കുറച്ച് 25,000 രൂപയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

Popular this week