KeralaNews

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് സ്ഥാനാര്‍ത്ഥി

വടക്കാഞ്ചേരി: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചാരണ സമയത്ത് നിരാലംബരായ രണ്ട് വീട്ടമ്മമാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വടക്കാഞ്ചേരി നഗരസഭയില്‍ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സിഎച്ച് ഹരീഷ് വോട്ടഭ്യര്‍ത്ഥിച്ച് വീട്ടിലെത്തുമ്പോള്‍ കൊവിഡ് പണിയില്ലാതെ ജീവിതം വഴിമുട്ടിയ വിഷമമാണ് തൊഴിലാളി കുടുംബം പറഞ്ഞത്.

ഇവരില്‍ അമ്പലപുരം കോഴിപ്പാട്ടില്‍ ശോഭയുടെയും പെരിങ്ങണ്ടൂര്‍ കളത്തില്‍ വീട്ടില്‍ ദേവകിയുടെയും നിസഹായാവസ്ഥ കണ്ടു നില്‍ക്കാനാവുന്നതായിരുന്നില്ല. ഇരുവരും ആവശ്യപ്പെട്ടത് ജീവിക്കാന്‍ എന്തെങ്കിലും ഒരു പണി ശരിയാക്കി തരണം എന്നായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും വീട്ടമ്മയുടെ ആഗ്രഹം തന്നാല്‍ കഴിയുന്ന വിധത്തില്‍ നിറവേറ്റുമെന്ന് അന്ന് ഹരീഷ് ഉറപ്പ് നല്‍കിയിരുന്നു.

വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റെങ്കിലും വീട്ടമ്മമാര്‍ക്ക് നല്‍കിയ ഉറപ്പ് ഹരീഷ് തെറ്റിച്ചില്ല. ദേവകിക്ക് ഒരു ആടിനെയും ശോഭയ്ക്ക് ആടിനെയും കുഞ്ഞിനേയും പുതുവത്സര സമ്മാനമായി സമര്‍പ്പിച്ചാണ് ഹരീഷ് ആശ്വാസം പകര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button