മുബൈ: ബി ജെ പി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രി ആയേക്കും എന്ന് സൂചന. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല എന്നാണ് നിലവിൽ ലഭ്യമായ വിവരം . മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുത്തേക്കും . അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.
ഇപ്പോൾ ഉപമുഖ്യമന്ത്രിയായ ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയായി തുടരേണ്ടതുണ്ടെന്ന് ബിജെപിയുടെ മഹാരാഷ്ട്ര ഘടകവും ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് .അതേസമയം വളരെ കരുതലോടു കൂടെ മാത്രമാണ് ഫഡ്‌നാവിസ് പ്രതികരിച്ചിട്ടുള്ളത്.
നിലവിൽ രണ്ട് ഉപ മുഖ്യമന്ത്രിമാർ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം എൻസിപി അജിത് പവർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.