News

ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മാണം; ഫാക്ടറി പൂട്ടിച്ചു

മുംബൈ: ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പഞ്ഞി ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍, ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കമ്ബനി പൂട്ടിയ അധികൃതര്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ കൂട്ടിയിട്ട് കത്തിച്ചും നശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button