ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ടു മണിക്കൂര്‍ സേവനം തടസപ്പെട്ടത്. കോണ്‍ഫിഗറേഷന്‍ അപ്‌ഡേഷന്‍ മൂലമാണ് തടസം നേരിട്ടതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ രണ്ടു മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.
ഫേസ്ബുക്ക് ഏഴുമണിക്കൂര്‍ പണിമുടക്കിയതോടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കര്‍ബര്‍ഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഫേയ്‌സ്ബുക്കിന്റെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തെറ്റുന്നത്. തിങ്കളാഴ്ച ആറു മണിക്കൂറോളം സമയമാണ് ഫേയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും വാട്‌സ്ആപ്പിന്റേയും പ്രവര്‍ത്തനം തടസപ്പെട്ടത്.