24.6 C
Kottayam
Friday, June 5, 2026

ട്രൂ ലവ്, മരണം വരെ കൂടെ ഉണ്ടാവുന്ന പങ്കാളി ഇതൊക്കെ കള്ളമാണ്, നമ്മള്‍ പ്രണയിക്കുന്നത് നമ്മളെ മാത്രം; ഫേസ്ബുക്ക് കുറിപ്പ്

Must read

പ്രണയത്തിന്റെ റിയാലിറ്റിയെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്തുകയാണ് പ്രണയദിനമായ ഇന്നലെ തോമസ് റാഹേല്‍ മത്തായി എഴുതിയ ഫേസ്ബുക് കുറിപ്പ്. ട്രൂ ലവ് എന്നൊന്നില്ലെന്ന് കുറിപ്പില്‍ മത്തായി പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രണയം, പിന്നീട് മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുന്ന ഒരു പങ്കാളി, ഉപാധികളില്ലാത്ത സ്‌നേഹത്തില്‍ നമ്മെ ശ്വാസം മുട്ടിക്കുന്ന നമ്മുടെ മറുപാതി, ഔര്‍ സോള്‍മേറ്റ്, ഇതെല്ലാം ചുമ്മാതാണെന്ന് മത്തായി ചൂണ്ടിക്കാട്ടുന്നു.

‘രസകരമായ സങ്കല്പങ്ങളല്ലേ, ചുമ്മാ വിശ്വസിച്ചൂടെ എന്ന് നിങ്ങള്‍ ചോദിക്കാം. പ്രശ്നമുണ്ട്. ചെറുപ്പം തൊട്ടേ സിനിമയിലും നോവലിലും ഈ ‘ട്രൂ ലവ്’ കണ്ട്, അതിന് വേണ്ടി കട്ട വെയ്റ്റിങ് ആയിട്ടുള്ള ഒരാളാണ് നമ്മള്‍ എന്ന് വിചാരിക്കുക. ദാ വഴിയില്‍ വച്ച് പെട്ടെന്നൊരു ദിവസം നമ്മുടെ സോള്‍മേറ്റിനെ കാണുന്നു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്! അവരുടെ പുറകെ നടന്ന്, കഷ്ടപ്പെട്ട് യെസ് പറയിച്ച് കല്യാണവും കഴിക്കുന്നു, അല്ലെങ്കില്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുന്നു. പക്ഷേ കൂടെ ജീവിച്ചു തുടങ്ങിയപ്പോള്‍ ദേ ട്വിസ്റ്റ്. വന്‍ അബ്യൂസിവാണ് ഈ സോള്‍മേറ്റ്, ടോക്‌സിക് എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത അത്ര ടോക്‌സിക്, കലിപ്പന്‍ കാന്താരി പ്രോ ആണൈറ്റം.

പക്ഷേ അപ്പോഴും നാം എന്താവും ചിന്തിക്കുക. എന്ത് സംഭവിച്ചാലും ഇത് വിട്ടുകളയരുത്, ഇവന്‍/ഇവളാണ് എന്റെ ട്രൂ ലവ്, എത്ര പീഡനം സഹിച്ചിട്ടാണേലും പിടിച്ചു നില്‍ക്കണം എന്നല്ലേ. ഇത് പോയാല്‍ ഇനി ജീവിതം കാലം മുഴുവനും വേറൊന്ന് വന്നില്ലെങ്കിലോ, ഇപ്പോള്‍ കുറച്ചടി കൊണ്ടാലും സാരമില്ല, സഹിച്ചു നില്‍ക്കുന്ന പ്രണയമാണ് യഥാര്‍ത്ഥ പ്രണയം, ഈ ചിന്തകളെല്ലാം നമ്മുടെ തലയില്‍ കൂടെ പോവും അല്ലേ. ടോക്‌സിക് ആയിട്ടുള്ള ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി പോരാന്‍ മിക്കവര്‍ക്കും സാധിക്കാത്തതിന് ഒരു കാരണം, ഈ ട്രൂ ലവ് കെട്ടുകഥകളില്‍ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ്’, മത്തായി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

- Advertisement -

ട്രൂ ലവ് എന്നൊന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രണയം, പിന്നീട് മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുന്ന ഒരു പങ്കാളി, ഉപാധികളില്ലാത്ത സ്‌നേഹത്തില്‍ നമ്മെ ശ്വാസം മുട്ടിക്കുന്ന നമ്മുടെ other half, ഔര്‍ സോള്‍മേറ്റ്. ഇതെല്ലാം ചുമ്മാതാണ്, വെറും കെട്ടുകഥ. ഇനിയെങ്കിലും ഈ നുണകള്‍ പറയുന്നത് നാം നിര്‍ത്തണം.

- Advertisement -

രസകരമായ സങ്കല്പങ്ങളല്ലേ, ചുമ്മാ വിശ്വസിച്ചൂടെ എന്ന് നിങ്ങള്‍ ചോദിക്കാം. പ്രശ്നമുണ്ട്. ചെറുപ്പം തൊട്ടേ സിനിമയിലും നോവലിലും ഈ ‘ട്രൂ ലവ്’ കണ്ട്, അതിന് വേണ്ടി കട്ട വെയ്റ്റിങ് ആയിട്ടുള്ള ഒരാളാണ് നമ്മള്‍ എന്ന് വിചാരിക്കുക. ദാ വഴിയില്‍ വച്ച് പെട്ടെന്നൊരു ദിവസം നമ്മുടെ സോള്‍മേറ്റിനെ കാണുന്നു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്! അവരുടെ പുറകെ നടന്ന്, കഷ്ടപ്പെട്ട് യെസ് പറയിച്ച് കല്യാണവും കഴിക്കുന്നു, അല്ലെങ്കില്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുന്നു. പക്ഷേ കൂടെ ജീവിച്ചു തുടങ്ങിയപ്പോള്‍ ദേ ട്വിസ്റ്റ്. വന്‍ അബ്യൂസിവാണ് ഈ സോള്‍മേറ്റ്, ടോക്‌സിക് എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത അത്ര ടോക്‌സിക്, കലിപ്പന്‍ കാന്താരി പ്രോ ആണൈറ്റം.

പക്ഷേ അപ്പോഴും നാം എന്താവും ചിന്തിക്കുക. എന്ത് സംഭവിച്ചാലും ഇത് വിട്ടുകളയരുത്, ഇവന്‍/ഇവളാണ് എന്റെ ട്രൂ ലവ്, എത്ര പീഡനം സഹിച്ചിട്ടാണേലും പിടിച്ചു നില്‍ക്കണം എന്നല്ലേ. ഇത് പോയാല്‍ ഇനി ജീവിതം കാലം മുഴുവനും വേറൊന്ന് വന്നില്ലെങ്കിലോ, ഇപ്പോള്‍ കുറച്ചടി കൊണ്ടാലും സാരമില്ല, സഹിച്ചു നില്‍ക്കുന്ന പ്രണയമാണ് യഥാര്‍ത്ഥ പ്രണയം, ഈ ചിന്തകളെല്ലാം നമ്മുടെ തലയില്‍ കൂടെ പോവും അല്ലേ. ടോക്‌സിക് ആയിട്ടുള്ള ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി പോരാന്‍ മിക്കവര്‍ക്കും സാധിക്കാത്തതിന് ഒരു കാരണം, ഈ ട്രൂ ലവ് കെട്ടുകഥകളില്‍ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ്.

അല്ലെങ്കില്‍ തന്നെ ആലോചിച്ചു നോക്കൂ, ഈ ലോകത്ത് എത്ര കോടി മനുഷ്യരുണ്ട്, അതില്‍ നമ്മള്‍ പരിചയപ്പെടുന്ന മനുഷ്യര്‍ വളരെ ചെറിയൊരു നമ്പര്‍ അല്ലെ വരുന്നുള്ളൂ. അതിലൊരാള്‍ നമ്മുടെ സോള്‍മേറ്റ് ആവാനുള്ള ചാന്‍സ് എത്രയാണ്. അപ്പോള്‍ ഇതെല്ലാം ചുമ്മാ റാന്‍ഡം ചാന്‍സില്‍ പരിചയപ്പെടുന്ന മനുഷ്യര്‍ മാത്രമാണ്, നമുക്ക് അല്പം സിങ്ക് തോന്നുമ്പോള്‍ നമ്മള്‍ അത് ട്രൂ ലവ് ആയി പ്രതിഷ്ഠിക്കുന്നു. ശരിക്കും നമ്മള്‍ പ്രണയിക്കുന്നത് നമ്മളെ തന്നെയാണ്. അതിനെ നമ്മള്‍ വേറൊരു വ്യക്തിയിലേക്ക് പ്രോജക്ട് ചെയ്യുന്നു, അവരെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നു.

- Advertisement -

പ്രണയം എന്നാല്‍ അനന്തമായ ഒന്നാണ്, അത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് കറങ്ങേണ്ടതാണോ. എത്ര വ്യക്തികളോടൊപ്പം വേണമെങ്കിലും ഇപ്പറഞ്ഞ ട്രൂ ലവ് സംഭവിക്കാം, എഴുപതാമത്തെ വയസ്സിലും അത് വരാം, ഒന്നോ നൂറോ ആയിരമോ വ്യക്തികള്‍ അതിന്റെ ഭാഗമായേക്കാം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സോള്‍മേറ്റ് ആയി വരുന്നത് ഓരോ വ്യക്തിയാവും. ചിലപ്പോള്‍ നമ്മുടെ സെക്ഷ്വല്‍ സോള്‍മേറ്റ് ആവില്ല നമ്മുടെ ഇമോഷണല്‍ സോള്‍മേറ്റ്, അല്ലെങ്കില്‍ നമ്മുടെ ഇന്റലക്ച്വല്‍ സോള്‍മേറ്റ് വേറൊരു ആളാവാം.

നമ്മുടെ ഓരോ കാമുകനും/കാമുകിയും തുറക്കുന്നത്, നമ്മള്‍ പോലും നമ്മുടെ ഉള്ളിലുണ്ടെന്ന് അറിയാതെ പോയ ഓരോ അറകളാവാം. അവരോരുത്തരും നമ്മെ നയിക്കുന്നത് ഓരോ സോള്‍ സ്‌കേപ്പിലേക്കാവാം. നമ്മെ എല്ലാ രീതിയിലും എക്സ്പ്ലോര്‍ ചെയ്ത് വളരാന്‍ സഹായിക്കുക എന്നതാണ് പ്രണയത്തിന്റെ ലക്ഷ്യം. അങ്ങനെയല്ലാത്ത, ടോക്‌സിക് ആയ ബന്ധങ്ങളില്‍ നിന്ന് സമയം കളയാതെ ഇറങ്ങിപ്പോരാന്‍ നമുക്ക് സാധിക്കണം. കാരണം, നമ്മുടെ ട്രൂ ലവ് നമ്മള്‍ തന്നെയാണ് എന്നത് ഓര്‍ക്കുക. നമ്മളാണ് നമ്മുടെ സോള്‍മേറ്റ്. അതിന് ഒരു പോറല്‍ പോലുമേല്‍ക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week