വാഷിംഗ്ടൺ : അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി ഫെയ്സ്ബുക്ക് അധിപൻ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. പ്രസിഡൻ്റിൻ്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ ഈ വിലക്ക് തുടരുമെന്ന് സക്കര്‍ബര്‍ഗിന്റെ കുറിപ്പില്‍ പറയുന്നു.
‘ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്നു കരുതുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കും വരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്’ – കുറിപ്പില്‍ സുക്കർബർഗ് വ്യക്തമാക്കി.