26.2 C
Kottayam
Friday, June 5, 2026

പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു.. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്, അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം; ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കണം; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് കുറിപ്പ്

Must read

കൊച്ചി:കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്ത് വന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. നിരവധി പരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റുകളുമായി എത്തിയിരിക്കുകയും ചെയ്തിരിക്കുന്നത്.

ജിതിന്‍ കെ ജേക്കബ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. സിനിമയിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നവരെ ഇസ്ലാമോഫോബിയ, പഠിച്ചിട്ട് ബിമര്‍ശിക്കൂ സുഹൃത്തെ, ഫാസിസം, സാമ്രാജ്യത്വം, മനുഷ്യാവകാശം എന്നിവയുടെ പേരില്‍ എതിര്‍ക്കുന്നതിനെയും ജിതിന്‍ പരിഹസിക്കുന്നുണ്ട്. സാങ്കല്‍പ്പിക രൂപത്തിലാണ് ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജിതിന്‍ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹലോ, ഫഗത് പാസി ഉണ്ടോ?ഉണ്ടല്ലോ, അവന്‍ വെളുപ്പിച്ചു കൊണ്ടിരിക്കുവാ.ഇപ്പോള്‍ ഏതാ വെളുപ്പിക്കുന്നത്?പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം… കശ്മീര്‍ തീവ്രവാദം, മുംബൈ ഭീകരാക്രമണം, ഹൈദരാബാദ് സ്‌ഫോടനം, ഡല്‍ഹി സ്‌ഫോടനം, വിവിധ കലാപങ്ങള്‍ തുടങ്ങിയവ വെള്ളപൂശിയെടുക്കണം.

- Advertisement -

ആഹാ, അപ്പോള്‍ പുള്ളിയെ ഇനി പിടിച്ചാല്‍ കിട്ടില്ലല്ലോ..അത് പറയാനുണ്ടോ. കടനെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി സിറിയയില്‍ നിന്നുള്ള ഷഗോദരങ്ങളുമായി ചര്‍ച്ചയിലാണ് ഇപ്പോള്‍. അത് ഒരു അന്താരാഷ്ട്ര വെളുപ്പിക്കല്‍ ആയിരിക്കും. അല്ല, നിങ്ങള്‍ ആരാ വിളിക്കുന്നത്?ഇത് പാകിസ്ഥാനില്‍ നിന്ന് ദാവൂദ് ആണ്. കൂടെ കശ്മീരി ഭീകരന്‍ അസര്‍ മഹ്മൂദും ഉണ്ട്. ഞങ്ങളെയും, ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കാന്‍ എത്ര കായ് വേണ്ടിവരും എന്നറിയാനാണ്.

- Advertisement -

പുള്ളേ, ഈ വെളുപ്പിച്ചെടുക്കല്‍ അത്ര നിസാരമല്ല. മറ്റുള്ളവയെ എല്ലാം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിമര്‍ശിക്കണം. ഇന്ത്യയില്‍ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ട്രാന്‍സൊക്കെ കണ്ടതല്ലേ. ബാക്കിയെല്ലാം മോശം എന്ന് കാണിച്ചിട്ട് വേണം നമ്മുടെത് മഹത്തരം എന്ന് കാണിച്ച് വെളുപ്പിച്ചെടുക്കാന്‍. സമയം എടുക്കും.സമയം എത്ര വേണമെങ്കിലും എടുത്തോളൂ. പക്ഷെ നന്നായി വെള്ള പൂശണം. സോഷ്യല്‍ മീഡിയ വന്നതോടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ വലിയ പാടാണെന്നെ.

അതേറ്റൂന്നേ, തല്ക്കാലം ഒരു കാര്യം ചെയ്യ്, ആരെങ്കിലും വിമര്‍ശിച്ചാല്‍ മറ്റേത് ഇറക്കിക്കോ?ഏത്?ഫോബിയയെ. ഇനി അതല്ലെങ്കില്‍ പഠിച്ചിട്ട് ബിമര്‍ശിക്കൂ എന്നോ അതുമല്ലെങ്കില്‍ പാസിസം, സാമ്രാജ്യത്വം,മനിഷ്യാവകാശം, ഷമുദായത്തെ പീഡിപ്പിക്കുന്നു, ഇതൊക്കെ മാറ്റി മാറ്റി എടുത്തലക്കുക. ഉറപ്പാണോ?പിന്നേ, സ്വന്തം ജനതയെ കൊന്ന പലസ്തീന്‍ തീവ്രവാദികളെയും, താലിബാനെയും വരെ വെളുപ്പിച്ചെടുക്കുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്ന മതേതര വിഡ്ഢികള്‍ക്ക് മുന്നില്‍ ഇത്തരം കുറെ ക്‌ളീഷേ സാധനങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി.. അവറ്റകള്‍ വിശ്വസിച്ചു പണ്ടാരം അടങ്ങിക്കോളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week