KeralaNews

ഈഴവർക്ക് ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല,അതിന്‍റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്:വെള്ളാപ്പള്ളി

എറണാകുളം:തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍.പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്.ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചു.

ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത.മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി.ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല.കോഴിക്കോടും മലപ്പുറത്തും നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു.ഈഴവർക്ക് നീതി കിട്ടുന്നില്ല.

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്.ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.എറണാകുളം
കുന്നത്തുനാട് എസ്എൻഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button