കുന്നംകുളം ചിറ്റഞ്ഞൂരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി.

തൃശൂർ:കുന്നംകുളം ചിറ്റഞ്ഞൂരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി.പ്രധാനമന്ത്രി കുന്നംകുളത്ത് സന്ദര്‍ശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ സ്‌കൂളിന് സമീപത്ത് നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്. കുഴി മിന്നിയോട് സാമ്യമുള്ള സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് ഇത്.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവ് സ്‌ഫോടക വസ്തുവുമായി നടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ബോംബ് സ്‌ക്വാഡെത്തി സ്‌ഫോടക വസ്തു സമീപത്തെ പാടത്തേക്ക് മാറ്റി. സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് സംശയിക്കുന്ന സ്ഥലവും സമീപ പ്രദേശങ്ങളിലും സ്‌ക്വാഡിലെ സ്‌നിപ്പര്‍ ഡോഗിനെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദര്‍ശിക്കാനിരിക്കെ മേഖലയില്‍ പോലീസ് വലിയ രീതിയിലുള്ള സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കി വരികയാണ്. ഇതിനിടെയുണ്ടായ സംഭവത്തെ വലിയ പ്രധാന്യത്തോടയാണ് പോലീസ് കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News