കോഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് അപകടമുണ്ടായത്. അഞ്ചെട്ട് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ സുധീഷ് പറഞ്ഞു. നേരത്തെ കുരിക്കത്തൂരിന് അടുത്തുള്ള മുണ്ടക്കലിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

