27.6 C
Kottayam
Thursday, June 4, 2026

‘ലോറി ഒലിച്ചുപോയെന്ന് വിശദീകരണം, ജി.പി.എസ് സിഗ്നൽ മണ്ണിനടിയിൽനിന്ന്; അർജുന്റെ ഫോൺ മൂന്നുതവണ ഓണായി’

Must read

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്ന് കരുതുന്ന ലോറി ഡ്രൈവർ അർജുനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ്. ജി.പി.എസ് ട്രാക്ക് ചെയ്ത് അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്നും മനാഫ് പറഞ്ഞു.

ജി.പി.എസ് ട്രാക്ക് ചെയ്ത് കാണിക്കുന്ന സ്ഥലത്തെ മണ്ണുമാറ്റി പരിശോധിക്കുന്നില്ല. ഭാരത് ബെൻസിലെ എൻജിനിയർമാരോട് സംസാരിച്ചതിന് ശേഷമാണ് ട്രാക്കിങ് വിവരങ്ങൾ കൈമാറിയത്. എന്നാൽ, അതിശക്തമായ മഴയിൽ ലോറി ഒലിച്ചു പുഴയിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, അങ്ങനെയാണെങ്കിൽ ജി.പി.എസ് ട്രാക്കിങ് പുഴയിലാണ് കാണിക്കേണ്ടതെന്നാണ് വിദ​ഗ്ധാഭിപ്രായം.

ലോറി നിർത്തിയിട്ട അതേ പ്രദേശത്താണ് ഇപ്പോഴും ജി.പി.എസ് ലോക്കേഷൻ കാണിക്കുന്നത്. പത്ത് മീറ്ററിലധിം ഈ പറയുന്ന സ്ഥലത്തുനിന്ന് ലോറി മാറാനുള്ള സാധ്യതയില്ല. മരമടക്കം 40 ടൺ ഭാരമുള്ള ലോറിയാണിത്. അത് നീങ്ങിലെന്ന് പറയാനാകില്ലെങ്കിലും അവിടെ തന്നയുണ്ടാകുമെന്നാണ് തങ്ങളുടെ അനുമാനം.

‘മണ്ണ് മാറ്റുന്ന ജോലി ഇപ്പോൾ നടക്കുന്നില്ല. മൂന്ന് ദിവസമായി മണ്ണ് ഇടിയുമെന്ന് പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. ഇതുവരെ മണ്ണിടിഞ്ഞിട്ടില്ല. രാത്രി ഇവര്‍ മണ്ണ് മാറ്റുന്നില്ല. വെളിച്ചക്കുറവുണ്ടെന്നാണ് പറയുന്നത്. തങ്ങള്‍ വെളിച്ചത്തിനുള്ള സംവിധാനമൊരുക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല’, മനാഫ് പറഞ്ഞു.

- Advertisement -

പ്രദേശത്ത് ചെറിയതോതിൽ മഴപെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ സഹോദരനും അർജുന്റെ സഹോദരനും സ്ഥലത്തുണ്ട്. താൻ ഇന്നാണ് സ്ഥലത്തെത്തിയത്. അർജുന്റെ ഫോൺ ഇന്ന് ഓണായെന്നാണ് വിവരം. ഇന്നലേയും രണ്ട് തവണ ഫോൺ ഓണായിരുന്നു. ലോറിക്കുള്ളിൽനിന്ന് അർജുൻ ഫോൺ ഓൺ ചെയ്യാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായും മനാഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week