കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന് അവസാനിപ്പിക്കാനും കഴിയും.
ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ 2 ഡോസും ജോണ്സണ് ആന്‍ഡ് ജോണ്സണ് ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.