23 C
Kottayam
Wednesday, November 6, 2024
test1
test1

EXIT POLL LIVE:യു.പിയില്‍ പച്ച തൊടില്ല,ഈ മുന്നണിയ്ക്ക് വമ്പന്‍ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ സര്‍വ്വേകള്‍

Must read

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായ സീറ്റുകൾ ഉൾപ്പെടുന്ന ഉത്തർപ്രദേശിൽ എൻഡിഎയുടെ മുന്നേറ്റം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. മൂന്നോളം സർവേ ഫലങ്ങൾ ഏതാണ്ട് ഒരേ പോലെയുള്ള ഫലങ്ങളാണ് യുപിയിൽ ഉണ്ടാവുമെന്ന് പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇവ മൂന്നും എൻഡിഎയ്ക്ക് എഴുപതിന് അടുത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിൽ എൻഡിഎ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചത് ജൻ കി ബാത്ത് സർവേയാണ്. അവർ മൃഗീയ മുന്നേറ്റമാണ് എൻഡിഎയ്ക്ക് സംസ്ഥാനത്ത് പ്രവചിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെയും ഇന്ത്യ മുന്നണിയുടെയും മുഴുവൻ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്ത് 74 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.

മറ്റൊരു സർവേയായ ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക് ആവട്ടെ സംസ്ഥാനത്ത് എൻഡിഎ 69 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇവിടെ ഇന്ത്യ സഖ്യത്തിന് ക്ഷീണം ഉണ്ടാവുമെന്നാണ് ഈ സർവേയും നൽകുന്ന സൂചന. വെറും 11 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനാവുക എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.

ഇതേ ഫലം തന്നെയാണ് റിപ്പബ്ലിക് ടിവി പി മാർക്ക് സർവേയും പുറത്തുവിട്ടിരിക്കുന്നത്. മുകളിൽ പറഞ്ഞതിന് സമാനമായി എൻഡിഎ 69 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് വെറും 11 സീറ്റുകളും മറ്റുള്ളവർക്ക് പൂജ്യം സീറ്റുകളുമാണ് സർവേയിൽ പ്രവചിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.

യുപിയിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സകല അടവും പയറ്റിയ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പരമാവധി വിട്ടുവീഴ്‌ച ചെയ്‌താണ്‌ എസ്‌പി ഇന്ത്യ സഖ്യത്തിനൊപ്പം മത്സരിച്ചത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. ഏത് വിധേനയും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന അഖിലേഷിന്റെ സ്വപ്‌നം വെള്ളത്തിലാക്കുന്ന സർവേ ഫലങ്ങളാണ് ഇവ മൂന്നും എന്നതാണ് പ്രധാന കാര്യം.

എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്ന ബിജെപി സ്ട്രാറ്റജി ഏറെക്കുറെ ഫലം കണ്ടുവെന്നതിന്റെ ഉദാഹരണമാണ് ഈ സർവേ എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ ഉള്ള യുപിയിൽ അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തോടെ ബിജെപി കൂടുതൽ കരുത്താർജ്ജിച്ചു എന്നതാവും ഈ സർവേ ഫലങ്ങൾ ശരിയായാൽ തെളിയുന്ന കാര്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week