ലക്നൗ: ടിടി എടുക്കാനെത്തിയ 18കാരിയുടെ കയ്യിൽ സൂചി ഒടിഞ്ഞിരുന്ന സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് പെണ്‍കുട്ടി ടിടി എടുത്തത്. ഹാമിർപൂരിലെ ഖാലേപുര സ്വദേശിനിയായ റൂബി എന്ന സ്ത്രീയുടെ മകളായ മെഹകിന്റെ കയ്യിലാണ് ഇൻജക്ഷൻ ചെയ്ത സൂചി ഒടിഞ്ഞിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.
വയലിൽ ജോലി ചെയ്യുന്നതിനിടെ മെഹകിന് അരിവാളിന് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിൽ എത്തിയപ്പോള്‍ ഡോക്ടർമാർ ടിടി എടുക്കാൻ നിര്‍ദേശിച്ചു. ഇൻജക്ഷൻ എടുത്ത ശേഷം വീട്ടില്‍ എത്തിയിട്ടും കയ്യിൽ വേദന മാറിയിരുന്നില്ല. പിന്നീട് വേദന അസഹ്യമായ അതോടെയാണ് ഇൻജക്ഷൻ വച്ച സ്ഥലം പരിശോധിച്ചത്. അപ്പോഴാണ് സൂചി കയ്യിൽ തറച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ 18കാരിക്കൊപ്പം ആശുപത്രിയിലെത്തി ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.