കോതമംഗലം:എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം കീരമ്പാറ ചേലാട് എരപ്പുങ്കൽ ഭാഗത്തു പാലമുളമ്പുറം വീട്ടിൽ ദീപു താമസിക്കുന്ന വീട്ടിൽ നിന്ന് 77 ലിറ്റർ ചാരായവും 500 ലിറ്റർ വാറ്റാൻ പാകമായ കോടയും വാറ്റുപകരണങ്ങളും വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പും ഗ്യാസ് സിലൻഡറും കോട സൂക്ഷിച്ചിരുന്ന 500ലിറ്ററിന്റെ വാട്ടർ ടാങ്ക്, എന്നിവ കണ്ടെടുത്തു.
എക്സൈസ് സംഘത്തെ കണ്ടു ദീപു ഓടി രക്ഷപെട്ടു.ലോക്ക് ഡൗണിനോട് അനുബന്ധിച്ചു വളരെ വ്യാപകമായി വ്യാവസായികടിസ്ഥാനത്തിൽ കുറെ മാസങ്ങൾ ആയി അതീവ രഹസ്യമായി ദീപു ചാരായം വാറ്റി വില്പന നടത്തി വരുകയായിരുന്നു.രാത്രി സമയങ്ങളിൽ ദൂരെ സ്ഥലത്തു നിന്നാണ് ആൾക്കാർ ഇത് വാങ്ങാൻ എത്തിയിരുന്നതും.
അതുകൊണ്ട് തന്നെ ദീപുവിന്റെ ചാരായം വാറ്റു സമീപ വാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. വിശാലമായ പുരയിടത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന വീടിനുള്ളിൽ ആണ് ദീപ് ചാരായം വാറ്റിയിരുന്നതു. വീടിന്റെ മുകളിൽ 500 ലിറ്ററിന്റെ ഒരു വാട്ടർ ടാങ്ക് നിറയെ ചാരായം വാറ്റാൻ പാകമായ കോട കലക്കി ടാങ്കിൽ നിന്ന് പൈപ്പ് വഴി ആവശ്യനുസരണം ചാരായം വാറ്റുകയായിരുന്നു ദീപു.
ദീപുവിന്റെ ഒളി താവളം സംബന്ധിച്ച് എക്സ്സൈസിനു വിവരം കിട്ടിയിട്ടുണ്ട്, നീരിക്ഷണത്തിൽ ആണ്.. ഉടൻ അറസ്റ്റ് ഉണ്ടാകും,വ്യാജമദ്യം, ചാരായം, സ്പിരിറ്റ്, കഞ്ചാവ്, മയക്കു മരുന്നു, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9400069562,7012418206 എന്നീ നമ്പറുകളിൽ ബന്ധപെടുക. വിവരം നൽകുന്നവരുടെ പേര് വിവരം രഹസ്യത്തിൽ സൂക്ഷിക്കുമെന്ന് എക്സൈസ് അറിയിച്ചു.
റെയ്‌ഡിൽ POമാരായ KA നിയാസ്,AE സിദ്ധിക്ക്,ceo മാരായ ps സുനിൽ, pv ബിജു, ഡ്രൈവർ എംസി ജയൻ എന്നിവർ പങ്കെടുത്തു.