CrimeKeralaNews

ഡ്രൈ ഡേ ദിനത്തിൽ ആവശ്യക്കാർ,17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ

പത്തനംതിട്ട: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം നടത്തി വന്ന വിമുക്ത ഭടനെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ  നേതൃത്വത്തിലുഉള്ള സംഘമാണ് വിമുക്ത ഭടനെ അറസ്റ്റ് ചെയ്തത്.

 ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യമാണ് എക്സൈസ് പിടികൂടിയത്. ഏകദേശം 17 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളു രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വർക്കലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.

മൂന്ന് വർഷമായി ഇയാൾ വർക്കലയിൽ താമസിച്ചു വരികയാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു. വർക്കല നോർത്ത് ക്ലിഫ് പ്രദേശത്ത് ഇയാൾ നടത്തി വരുന്ന കൂൾ ഡ്രിങ്ക്‌സ് കടകളിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button