24.6 C
Kottayam
Saturday, June 6, 2026

ഓൺലൈൻ എഡ്യൂക്കേഷന്റെയും വർക്ക് ഫ്രം ഹോമിന്റെയും മറവിൽ സംസ്ഥാനത്ത് ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്

Must read

കോട്ടയം: ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്. കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റിൻ്റെ പേരിലെത്തിയതായിരുന്നു വിദ്യാർത്ഥികളെ സ്വാധീനിച്ചത്. വിദ്യാർത്ഥികളെ എത്തിക്കുവാൻ ഏർപ്പാടാക്കിയ ഇടനിലക്കാരെയും പറ്റിച്ചു. മലപ്പുറം സ്വദേശി രമിത്തിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പണം തിരികെ ചോദിച്ചവർക്കെതിരെ വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശംപുറത്തുവന്നു. രമിത്തിൻ്റെ ഭാര്യ ചിഞ്ചുവിൻ്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.

ഒരു വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും ധരിപ്പിച്ചു. വർക്ക് ഫ്രം വീട്ടിൽ ജോലി ചെയ്തവരെയും ഇടനിലക്കാരായി നിന്നവരെയും വൻ തുകകൾ നിക്ഷേപമായി വാങ്ങി. മലപ്പുറം സ്വദേശി രമിത്ത് ചിങ്ങവനം പോലീസിൻ്റെ പിടിയിലായി.

- Advertisement -

തട്ടിപ്പിലൂടെ ലഭിച്ച പണം കൊച്ചിയിൽ ആഡംബര ഫ്ലാറ്റു വാങ്ങാനും വിദേശ യാത്രകൾക്കും ഉപയോഗിച്ചുവെന്ന് ആരോപണം. രമിത്തിൻ്റെയും കുടുംബത്തിൻ്റെയും വിദേശയാത്രകളുടെ തെളിവ് പുറത്തുവന്നു. ചിങ്ങവനം സ്വദേശിക്ക് നഷ്ടമായത് ഏകദേശം 20 ലക്ഷം രൂപ. മലപ്പുറം, ഇലന്തൂർ, കഴക്കൂട്ടം, ചിങ്ങവനം തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വാട്‌സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇവോക എഡ്യു ടെക്കിൻ്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week