24 C
Kottayam
Sunday, June 7, 2026

‘എല്ലാം ശരിയായ സമയത്ത് നിങ്ങളിലേക്കെത്തും, ക്ഷമയോടെ കാത്തിരിക്കൂ’: വിഘ്‌നേഷ് ശിവന്‍ പറയുന്നു

Must read

ചെന്നൈ:രട്ടക്കുട്ടികളുടെ മതാപിതാക്കളായ സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷ് ശിവനും. രണ്ട് ദിവസം മുമ്പാണ് വിഘ്നേഷ് തങ്ങളുടെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഈ സന്തോഷ വർത്തയ്ക്ക് ഒപ്പം തന്നെ വിവാ​ദങ്ങളും ഉടലെടുത്തു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വിഘ്നേഷ് ശിവൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

“ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ”, എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഘ്നേഷ് ശിവൻ നയൻതാര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും ഒന്നാകൽ.

 

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെയാണ് ‌നയൻതാര വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന്‍റെ നിയമവശം പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യം നിർദ്ദേശം നൽകിയത്. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നത് അന്വേഷിക്കും. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ സർവീസസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവർക്ക് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോ എന്നാണ് പരിശോധിക്കുന്നത്.

- Advertisement -

അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ​ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ  ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലും നായൻതാരയാണ് നായികയായി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week