KeralaNews

ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി’; സേവാഭാരതി സാമൂഹ്യ സേവന രംഗത്തുള്ളവരെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: സിനിമാ താരങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്ന വിഷയമാണ്. ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വരുന്ന ഒരു പേരാണ് നടന്‍ ഉണ്ണി മുകുന്ദന്റേത്. ഇപ്പോള്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയായാണ് തന്നെ കാണുന്നതെന്നാണ് താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

രാജ്യത്തിനെതിരെ ഒരു രീതിയിലും താന്‍ സംസാരിക്കില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാനില്‍ ബിജെപി അനുകൂല ഉള്ളടക്കമില്ല. എന്നാല്‍ സേവാഭാരതി എന്ന പ്രസ്താനത്തെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി. സേവാഭാരതി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ് അവര്‍. ഒരു ആംബുലന്‍സ് എടുത്തിട്ട് സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയായിരുന്നെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രസ്താനം അവരുടെ ഉത്പ്പന്നം നമുക്ക് തരുമ്പോള്‍ ഉറപ്പായും താങ്ക്‌സ് കാര്‍ഡ് വെക്കണം. അത് സ്വാഭാവികമാണ്. ആ ആംബുലന്‍സ് ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. സിനിമ കാണാത്തവര്‍ പറയുന്ന കാര്യങ്ങളാണ് അതൊക്കെ. സിനിമ കണ്ടവര്‍ക്ക് അത് പ്രൊ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനത്തെ ഒരു എലമെന്റ് ആ സിനിമയില്‍ ഇല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button