അമേരിക്കയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസ്; ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ

കോട്ടയം: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വൈദികൻ അറസ്റ്റിൽ. കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് സന്തോഷ് പി.ചാക്കോയാണ് അറസ്റ്റിലായത്. മണിമല സ്വദേശിയാണ് പ്രതി. കുറിച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ചിങ്ങവനം പോലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്.

അമേരിക്കയിലാണ് പ്രതി ജോലി വാഗ്ദാനം നൽകിയത്. പണം കൈപ്പറ്റി പറഞ്ഞ കാലാവധിക്കുള്ളിൽ ജോലി കിട്ടാത്തതിനെ തുടർന്ന് യുവാവ് പല തവണ വൈദികനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് പോയാൽ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ പോലീസിനെ സമീപിക്കുന്നത്. ഇയാ‌ൾക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News