KeralaNews

ഏറ്റുമാനൂരിലും യു.ഡി.എഫിന് തുണയായി ബി.ജെ.പി, എൽ.ഡി.എഫ് അവിശ്വാസം കോറം തികയാതെ പിരിഞ്ഞു

കോട്ടയം: ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ കോറം തികഞ്ഞില്ല. ഇതോടെയാണ് നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞത്.

കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ ലൗലി ജോർജ്ജിനെതിരായിരുന്നു അവിശ്വാസ പ്രമേയം. എന്നാൽ യുഡിഎഫും ബിജെപിയും വിട്ടുനിന്നു. നിലവിലെ ഭരണ സമിതിയിൽ വൈസ് ചെയർമാൻ കെബി ജയമോഹൻ അടക്കം മൂന്ന് സ്വതന്ത്ര കൗൺസിലർമാർ ഇടതുപക്ഷത്തേക്ക് കൂറു മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അവിശ്വാസം കൊണ്ടുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button