കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും കൊവിഡ്.ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അവധിയിലായിരുന്ന കീഴ്ശാന്തി ജൂണ്‍ 28 ന് മേല്‍ശാന്തിയെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കീഴ്ശാന്തിയുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് മേല്‍ശാന്തിയും സഹായിയും ക്വാറന്റൈനില്‍ പ്രവേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News