ഏറ്റുമാനൂർ എസ്.ബി.ഐ എ.ടി.എമ്മിലെ കവർച്ചാ ശ്രമം; മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത്

ഏറ്റുമാനൂർ: പേരൂർ പുളിമൂട് ജംഗ്ഷനിലെ എ.ടി.എം തകർത്ത് കവർച്ചാ ശ്രമം; മോഷ്ടാവിൻ്റെ CCTV ദൃശ്യം പുറത്ത്.നീല ടീ ഷർട്ടും,തൊപ്പിയും മാസ്കും ധരിച്ച് എത്തിയ യുവാവ് എ ടി എം, കമ്പി ഉപയോഗിച്ച് തകർക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

.സംക്രാന്തി – പേരൂർ റോഡിൽ പുളിമൂട് കവലയിൽ എസ്.ബി.ഐ യുടെ എടിഎമ്മിലാണ് കുത്തി പൊളിച്ച് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.എന്നാൽ,പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തയില്ല.ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.

ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം തകർക്കപ്പെട്ടിരിക്കുന്നത്.പുലർച്ചെ ഇതുവഴി എത്തി യാത്രക്കാരാണ് എടിഎം തകർത്ത് കണ്ടത്.തുടർന്ന് ഇവർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു

ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടിടുണ്ട്.എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം നടത്തിയതായാണ് സൂചന. എടിഎം മെഷീൻ ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്.

.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News