24.3 C
Kottayam
Tuesday, November 26, 2024

ഏറ്റുമാനൂര്‍ ഉത്സവം 14 ന് കൊടിയേറും,ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍

Must read

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം 14 ന് കൊടിയേറി 23ന് ആറാട്ടോടുകൂടി സമാപിക്കും.
21നാണ് ചരിത്ര പ്രസിദ്ധമായ ഏഴരപൊന്നാന ദർശനം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

1. കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

2. പാസ്സുകൾ കല്ല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസിൽ നിന്നും മുൻകൂട്ടി വിതരണം ചെയ്യുന്നതാണ്.

3. ഉത്സവ ദിവസങ്ങളിൽ (ആറാട്ട് ദിവസം ഒഴികെ) വെളുപ്പിന് 4 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 4 മുതൽ 7 മണി വരെയുള്ള സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.

4. കൊടിയേറ്റ് ദർശിക്കുന്നതിനായി ഭക്തജനങ്ങൾക്ക് പ്രത്യേകമായി അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിൽ നിൽക്കേണ്ടതാണ്. കൊടിമരചുവട്ടിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

5. പോലീസ്, വാളന്റിയേഴ്സ് എന്നിവരുടെ നിർദ്ദേങ്ങൾ ഭക്തജനങ്ങൾ അനുസരിക്കേണ്ടതാണ്.

6. രാവിലെ 7.30 മുതൽ ശ്രീബലി സമയത്ത് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുന്നതും പറ, അൻപൊലി വഴി പാടുകൾ നടത്തുവാനുള്ളവരെയും മറ്റ് വഴിപാടുകൾ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്ര മതിൽക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

7. ഉത്സവബലി ദർശനത്തിന് ഒരു ദിവസം 300 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഉത്സവബലി പുറത്തെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങൾക്ക് ശീവേലിപ്പാതയ്ക്ക് വെളിയിൽ നിന്ന് ചടങ്ങ് ദർശിക്കാം. ദേവനോടും ത്രന്തിയോടും ഒപ്പമുള്ള പ്രദക്ഷിണം ഒഴിവാക്കേണ്ടതാണ്. പുറത്തെ പ്രദക്ഷിണത്തിന് ശേഷം ആർക്കും അകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.

8. വൈകിട്ടത്തെ കാഴ്ചശ്രീബലി സമയത്തും പറ, അൻപൊലി വഴിപാടുകൾ നടത്താനുള്ളവരെയും ചുറ്റുവിളക്ക് മറ്റ് വഴിപാടുകൾ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

9. 1 മുതൽ 8 വരെയുള്ള ഉത്സവദിവസങ്ങളിൽ രാവിലെ 2000, വൈകിട്ട് 2000 എന്ന കണക്കിൽ 4000 പേരെയും 8 -ാം ഉത്സവം ഏഴരപ്പൊന്നാന ദർശനത്തിന് 5000 പേരെയും 9, 10 ഉത്സവദിവസങ്ങളിൽ 5000 പേർക്കുമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ആസ്ഥാന മണ്ഡപത്തിൽ ദർശനം ആരംഭിക്കുന്ന രാത്രി 9 മണി മുതൽ ഭക്തജനങ്ങളെ 50 പേരടങ്ങുന്ന ചെറു സംഘങ്ങളായി ക്ഷേത്രമതിൽക്കകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പ്രധാന ഗോപുര വാതിലിൽ നിന്നും നേരെ ആസ്ഥാന മണ്ഡപത്തിന് മുന്നിലെത്തി ദർശനം നടത്തി കൃഷ്ണൻ കോവിലിന് മുന്നിലൂടെ പുറത്തേയ്ക്ക് പോകേണ്ടതാണ് .

10. എഴുന്നള്ളിപ്പിന് മുൻപിൽ 100 മീറ്റർ അകലെ മാത്രമേ ഭക്തരെ നിൽകുവാൻ അനുവദിക്കുകയുള്ളൂ. എഴുന്നള്ളിപ്പ് കണ്ട് തൊഴുത്, പറ, അൻപൊലി വഴി പാടുകൾ സമർപ്പിച്ച് എത്രയും വേഗം പുറത്തേക്ക് പോകേണ്ടതാണ്.

11. കല്യാണമണ്ഡപത്തിന് സമീപം പ്രവർത്തിക്കുന്ന ക്ഷേത്ര ഉപദേശകസമിതി ഓഫീസിൽ നിന്നും ഒരാൾക്ക് 1 എന്ന ക്രമത്തിൽ 1, 8 ഉത്സവദിവസങ്ങളിലെ പ്രവേശന പാസ്സുകൾ മുൻകൂട്ടി ലഭിക്കുന്നതാണ്.

12. ആറാട്ട് ദിവസം രാവിലെ 6 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ട് എഴുന്നള്ളിപ്പ്. 12 മുതൽ വൈകിട്ട് 5 വരെ ആറാട്ട് ദർശനം ആനകൊട്ടിലിൽ പത്യേകം അലങ്കരിച്ച മണ്ഡപത്തിൽ. ഈ സമയം ഭക്തജനങ്ങൾക്ക് പറ, അൻപൊലി വഴിപാടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിക്കും.

13. ആറാട്ട് ദിവസം വൈകിട്ട് 5 ന് ആറാട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് വീഥിയിൽ ആറാട്ട് കടവ് വരെയും തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തു ന്നതുവരെയും പറ, അൻപൊലി വഴിപാടുകൾ സ്വീകരിക്കുന്നതല്ല.

14. ആറാട്ട് എഴുന്നള്ളിപ്പ് കടന്നു വരുമ്പോഴും തിരിച്ച് എഴുന്നള്ളുമ്പോഴും ദീപങ്ങൾ തെളിയിച്ച് ഭഗവാനെ എതിരേല്ക്കാവുന്നതാണ്. എന്നാൽ സംഘം ചേർന്നുള്ള സ്വീകരണപരിപാടികൾ ഒഴിവാക്കേണ്ടതാണ്.

15. ക്ഷേത്ര ഗോപുരങ്ങളിൽ പ്രധാന ഗോപുരമായ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്ത് പ്രവേശിക്കേണ്ടതും കൃഷ്ണൻ കോവിലിലൂടെ പുറത്തേക്ക് പോകേണ്ടതുമാണ് മറ്റ് വാതിലുകൾ തുറക്കുന്നതല്ല. കൊടിയേറ്റ് സമയത്ത് കൃഷ്ണൻകോവിൽ ഗെയിറ്റിലൂടെയും തെക്ക്വശം സ്റ്റേജിന് സമീപമുള്ള വാതിലിലൂടെയും പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.

16. ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. ചടങ്ങുകളുമായി ബന്ധമുള്ളവരെ മാത്രമേ ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം പോകുവാനും തിരികെ വരുവാനും അനുവദിക്കുകയുള്ളു.

17. ത്രന്തി, മേൽശാന്തി, പരികർമ്മികൾ എന്നിവർക്ക് മാത്രമേ ആറാട്ട് കടവിൽ ഇറങ്ങുവാൻ പാടുള്ളൂ.

18. ആറാട്ട് കടവിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർക്ക് ആറാട്ട് കടവിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week