28.2 C
Kottayam
Friday, June 5, 2026

ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളേത്തുടർന്ന്

Must read

ഏറ്റുമാനൂർ: ട്രെയിൻ തട്ടി മരിച്ചത് അമ്മയും രണ്ട് മക്കളും. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയും തൊടുപുഴയിൽ വിവാഹം കഴിച്ചയച്ച ആളുമായ ഷൈനി, ഇവരുടെ രണ്ട് മക്കളായ അലീന ഇവാന എന്നിവരുമാണ് മരിച്ചത്. തെള്ളകം ഹോളി ക്രോസ് വിദ്യാസദൻ വിദ്യാർത്ഥികളാണ്

വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമാനൂർ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ യുവതിയെയും രണ്ട് കുട്ടികളെയും ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ട്രാക്കിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ഇതോടെ എറണാകുളം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതവും പൂർണമായും മുടങ്ങി. ട്രാക്കിൽ നിന്നും മൃതദേഹങ്ങൾ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. തൊടുപുഴയിൽ വിവാഹം ചെയ്തയച്ച ഷൈനി കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഏറ്റുമാനൂരിലെ വീട്ടിൽ വന്ന് നിൽക്കുകയായിരുന്നുവെന്നാണ് വിവരം.

- Advertisement -

ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളേത്തുടർന്നാണ് ഇവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week