തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്. ഒരു നിശ്ചിത തീയതിയ്ക്കുശേഷം അപേക്ഷ നൽകുന്നതിന് സാധിക്കില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണെന്നും അധികൃതർ അറിയിച്ചു.
പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള ഓൺലൈൻ അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല.
റേഷൻ കാർഡ് ഓൺലൈൻ അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർഥം എപ്പോഴും സമർപ്പിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.