കൊച്ചി:ഇന്ന് (2/5/20) 90 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 68 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 833 ആയി. ഇതിൽ 409 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 424 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
• ഇന്ന് പുതുതായി 11 പേരെ കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ 4 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും, 7 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 4
സ്വകാര്യ ആശുപത്രി – 7
വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാളെയും, സ്വകാര്യ ആശുപത്രിയിൽ നിന്ന് 3 പേരെയുമാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 26 ആയി.
കളമശ്ശേരി മെഡിക്കൽ കോളേജ് – 5
ആലുവ ജില്ലാ ആശുപത്രി- 7
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
സ്വകാര്യ ആശുപത്രികൾ – 13
• ഇന്ന് ജില്ലയിൽ നിന്നും 36 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 16 എണ്ണം സമൂഹവ്യാപന പരിശോധനയ്ക്കായി ശേഖരിച്ചവയാണ്. ഇന്ന് 104 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇതിൽ 80 എണ്ണം സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ആണ്. ഇനി 61 സാമ്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 41 എണ്ണവും ഫീൽഡിൽ നിന്നും എടുത്തവയാണ്.
• കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുംബാശ്ശേരി, കുന്നുകര, പാറക്കടവ് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 49 ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ആവരണങ്ങളുടെ ഉപയോഗം, ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ എന്നിവ സംബന്ധിച്ച പ്രായോഗിക പരിശീലനം നൽകി. കൂടാതെ പല്ലാരിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ അതിഥി തൊഴിലാളികൾക്കും , മൂവാറ്റുപുഴ ജനറൽ ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഏഴിക്കര, വേങ്ങൂർ, കുംബളങ്ങി, എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും ഓ പി വിഭാഗത്തിൽ പൊതുജങ്ങൾക്കും ബോധവത്ക്കരണം നടത്തി
• ഇന്ന് കോളുകളുടെ എണ്ണം വർധിച്ചു. ആകെ 404 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 238 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. ഭൂരിഭാഗം കോളുകളും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനും, ഇവിടെയുള്ള അതിഥി തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് പോകുന്നതിനും ഉള്ള ക്രമീകരണങ്ങളെ കുറിച്ച് അറിയുന്നതിനുമാണ്. ഇവിടെ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ തിരിച്ച് പോക്ക് സംബന്ധിച്ച് അറിയുന്നതിനും കോളുകൾ എത്തി. പുതുതായി ഹോട്ട് സ്പോട്ട് മേഖല എന്ന് പിൻവലിക്കുമെന്ന് അറിയുവാനും നിരവധി കോളുകൾ എത്തി. നാട്ടിലേക്ക് മടങ്ങിയ ഒറീസക്കാരുടെ കയ്യിൽ നിന്നും പൈസ വാങ്ങിയെന്ന പരാതിയും എത്തി. യാത്രാക്കൂലിയാണ് ശേഖരിച്ചത് എന്നും, അത് അവരവർ തന്നെ വഹിക്കണം എന്നും മറുപടി നൽകി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 3770 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിൽ ഇന്ന് 5 പേരെ വിട്ടയച്ചു. ഇതോടെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 48 ആയി. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയർ സെന്ററിലാണ്.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 188 ചരക്കു ലോറികൾ എത്തി. അതിൽ വന്ന ഡ്രൈവർമാരുടെയും ക്ളീനർമാരയുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 67 പേരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
• ഇന്ന് ജില്ലയിൽ 117 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 88 എണ്ണം പഞ്ചായത്തുകളിലും, 29 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 7072 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 2931 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 114 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 24 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 3 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
• വീടുകളിൽ നിരീക്ഷണത്തിലുള്ള 19 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
• അതിഥിദേവോ പരിപാടിയുടെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ ടീം ഇന്ന് അതിഥി തൊഴിലാളികളുടെ 2 മെഡിക്കൽ ക്യാമ്പുകൾ സന്ദർശിച്ച് 200 തൊഴിലാളികളെ പരിശോധിച്ചതിൽ രണ്ട്പേർക്ക് പനി, ചുമ എന്നിവ കണ്ടതിനെ തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് വൈദ്യസഹായം ലഭ്യമാക്കി.
•ഇന്നലെ (01.04.2) കൊച്ചി തുറമുഖത്ത് 3 കപ്പലുകൾ എത്തി. അതിലെ 85 ജീവനക്കാരെയും 75 യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.